എൻ സി പി ഒ ആറിൽ 85 ഒഴിവുകൾ

Share:

സെൻർ ഫോർ പോളാർ ആൻറ് ഓഷ്യൻ റിസേർച്ചിലെ 85 ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു.

പ്രോജക്ട് സയൻറിസ്റ്റ്, പ്രോജക്ട് സയൻറിഫിക് അസിസ്റ്റൻറ്, ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.  ഓൺലൈനായി അപേക്ഷിക്കാം. അഭിമുഖത്തിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷയുണ്ടാവില്ല.

പ്രോജക്ട് സയൻറിസ്റ്റ്-1- 42 ഒഴിവുകൾ
പ്രോജക്ട് സയൻറിസ്റ്റ്-2- 21 ഒഴിവുകൾ
പ്രോജക്ട് സയൻറിസ്റ്റ്-3- 3 ഒഴിവുകൾ
പ്രോജക്ട് സയൻറിഫിക്അസിസ്റ്റൻറ് – 4
ഓഫീസർ- 5
എക്സിക്യൂട്ടീവ് അസിസ്റ്റൻറ്- 10
ഓരോ തസ്തികയ്ക്കും വ്യത്യസ്ത യോഗ്യതകളാണ് നിർണയിച്ചിട്ടുള്ളത്. ബി.ഇ, മറൈൻ സയൻസിലുള്ള ബിടെക്, മൈക്രോ ബയോളജി എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. നിയമനം ലഭിക്കുന്നവർക്ക് ഗോവയിലായിരിക്കും ജോലി ചെയ്യേണ്ടി വരിക.

വിശദ വിവരങ്ങൾ https://ncpor.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷിക്കാനുള്ള അവസാന തീയതി:  ജൂലൈ 15

Tagsncpor
Share: