അഞ്ചാം ക്ലാസ്സ് അപേക്ഷണിച്ചു

കണ്ണൂർ: സംസ്ഥാനത്തെ വിവിധ ഗവ:മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ അഞ്ചാം ക്ലാസ്സിലേക്ക് 2019-20 അദ്ധ്യയന വർഷത്തെ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവോ ഉളള രക്ഷാകർത്താക്കളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നതാണ്. പ്രാക്തനാ ഗോത്രവർഗ വിഭാഗക്കാരെ പ്രവേശന പരീക്ഷയിൽ നിന്നും, വാർഷിക വരുമാന പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2018-19 വർഷം നാലാം ക്ലാസ്സിൽ പഠിക്കുന്നതും 2019 ജൂൺ ഒന്നിന് 10 വയസ്സ് തികയുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷയുടെ മാതൃക കണ്ണൂർ ഐ ടി ഡി പി ഓഫീസിലും, പട്ടുവത്തുളള ഗവ:മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും, ഇരിട്ടി, തളിപ്പറമ്പ്, പേരാവൂർ, കൂത്തുപറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പും കുട്ടി പഠിച്ചുവരുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം ഫെബ്രുവരി നാലിന് മുൻപായി സമർപ്പിക്കേണ്ടതാണ്.
ഫോൺ നമ്പർ:0497 2700357.