സൗജന്യ കൗൺസിലിംഗ്

Share:

തിരുവനന്തപുരം: എൽ ബി എസ്സ് സെൻറ റിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെൻറർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൻറെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാര വൈകല്യം, പഠന വൈകല്യം, ആഹാര ക്രമീകരണം, കരിയർ കൗൺസിലിംഗ് എന്നീ വിഷയങ്ങളിൽ സൗജന്യ കൗൺസിലിംഗ് ആരംഭിക്കുന്നു.
താൽപര്യമുള്ള രക്ഷാകർത്താക്കൾ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൻറെ (പൂജപ്പുര, തിരുവനന്തപുരം-695012) ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0471 2345627, 8289827857 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Share: