റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം

326
0
Share:
കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ് നടപ്പിലാക്കുന്ന വിമന്‍  ഇന്‍ സയന്‍സ് പദ്ധതിപ്രകാരമുള്ള ബാക്ക് ടു ലാബ് റിസര്‍ച്ച് ഫെല്ലോഷിപ്പ് 2018 -19 ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
ഈ പദ്ധതിയനുസരിച്ച് വനിതകള്‍ക്ക് ശാസ്ത്രരംഗത്തേക്ക് മടങ്ങി വരാന്‍ പി.എച്ച്.ഡി ഗവേഷണ ഫെല്ലോഷിപ്പും പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പും നല്‍കും. അപേക്ഷയുടെ വിശദവിവരങ്ങള്‍ www.kscste.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഡയറക്ടര്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ്,ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം -695004. എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 15ന് മുമ്പ് കിട്ടത്തക്കവിധം അയയ്ക്കണം. ഇമെയില്‍: womenscientistkerala@gmail.com
ഫോണ്‍: 0471 2548208, 2548346
Share: