ഡി.ഫാം – പാരാമെഡിക്കല്‍ ഡിപ്ലോമ: സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം

210
0
Share:
സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെയും  2018 -19 വര്‍ഷത്തെ ഡി.ഫാം ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച് പ്ലസ്ടു/വി.എച്ച്.എസ്.സി പാസായവര്‍ക്ക് ഡി.ഫാമിന് അപേക്ഷിക്കാം. ഫിസിക്‌സ് കെമിസ്ട്രി ആന്റ് ബയോളജിക്ക് ആകെ 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടു/വി.എച്ച്.എസ്.സി പാസായവര്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയങ്ങളുടെ ഗ്രൂപ്പില്‍ ആകെ 40 ശതമാനം എങ്കിലും മാര്‍ക്കോടെ വിജയിച്ചവര്‍ക്കും ഈ കോഴ്‌സിന് അപേക്ഷിക്കാം.
ഫിസിക്‌സ് കെമിസ്ട്രി ആന്റ് ബയോളജിക്ക് ആകെ 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടു/വി.എച്ച്.എസ്.സി പാസായവര്‍ക്ക് മറ്റ് എല്ലാ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി അപേക്ഷകര്‍ക്ക് ഡി.ഫാമിന് ഒഴികെ അഞ്ച് ശതമാനം മാര്‍ക്കിളവിന് അര്‍ഹതയുണ്ട്.  വി.എച്ച്.എസ്.ഇ അപേക്ഷകരില്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, മെയിന്റനന്‍സ് ആന്റ് ഓപ്പറേഷന്‍ ഓഫ് ബയോമെഡിക്കല്‍ എക്വിപ്‌മെന്റ് ഉം ഇസിജി ആന്റ് ഓഡിയൊ മെട്രിക് ടെക്‌നോളജി വിഷയങ്ങള്‍ പാസായവര്‍ക്ക് ഡി.എം.എല്‍.ടി, ഡോട്ട്, ഡി.സി.വി.ടി കോഴ്‌സുകള്‍ക്ക് സംവരണ സീറ്റില്‍ പ്രവേശന അര്‍ഹതയുണ്ട്.
അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 400 രൂപ, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 200 രൂപ. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റ കേരളത്തിലെ ശാഖകളില്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫീസ് ഒടുക്കുമ്പോള്‍ അപേക്ഷകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ഷ്രേടന് വേണ്ടി അപേക്ഷാ നമ്പരും, ചെലാന്‍ നമ്പരും ലഭിക്കും. പ്രോസ്‌പെക്ടസ് എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. .
വ്യക്തിഗതവും അക്കാദമികവുമായ വിവരങ്ങളുടേയും ഓപ്ഷനുകളുടെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സൗകര്യം www.lbscentre.kerala.gov.in ല്‍ ലഭിക്കും. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ലഭിക്കുന്ന അപേക്ഷാ ഫോറം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം  695033 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ മൂന്നിനകം ലഭിക്കണം.
ഫോണ്‍: 0471 2560361, 62, 63, 64, 65
Share: