വിദഗ്ധ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

തൃശൂർ: വനിതാ ശിശു വികസന വകുപ്പ് ഐ സി പി എസ് ബാലനീതി (ശ്രദ്ധയും സംരക്ഷണവും) നിയമപ്രകാരം നീചമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 16-18 വയസിന് ഇടയിലുള്ള നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ മാനസിക ആരോഗ്യം നിർണയിക്കുന്നതിന് ജുവനൈൽ ജസ്റ്റിസ് ബോർഡുകൾക്ക് അനുബന്ധമായി ഒരു വിദഗ്ധ പാനൽ രൂപീകരിക്കുന്നതിന് വിവിധ തസ്തികയിലേക്ക് തൃശൂർ ജില്ലാ നിവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

തസ്തിക: 1) ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

യോഗ്യത: എം എസ് സി സൈക്കോളജി, കുട്ടികളുടെ മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം,

2) സൈക്കോ സോഷ്യൽ വർക്കർ

യോഗ്യത : എം എസ് ഡബ്ല്യൂ /എം എ സോഷ്യോളജി അഞ്ച് വർഷത്തെ പ്രവർത്തിപരിചയം,

3) മറ്റ് വിദഗ്ധർ (ജില്ലയിലെ ആവശ്യകതയും ലഭ്യതയും അനുസരിച്ച് നിയമനം)

യോഗ്യത : പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തിപരിചയം, അതാത് മേഖലയിലുള്ള വിദ്യാഭ്യാസയോഗ്യത.

യോഗ്യതയുള്ളവർ 2022 ജനുവരി 7 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില,സിവിൽ സ്റ്റേഷൻ അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

ഫോൺ: 0487 2364445

Share: