എ​യ​ർ ഇ​ന്ത്യ : വോക് ഇൻ ഇൻറർവ്യൂ

Share:

എ​യ​ർ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡി​ൽ എ​യ​ർ​ക്രാ​ഫ്​​റ്റ്​ ടെ​ക്​​നീ​ഷ്യ​ൻ, സ്​​കി​ൽ​ഡ്​ ട്രേ​ഡ്​​സ്​​മാ​ൻ ഇ​ൻ അ​പ്പോ​ളി​സ്​​റ്റ​റി ആ​ൻ​ഡ്​ പെ​യി​ൻ​റി​ങ്ഡ്ട്രേ ​​സ്​ എ​ന്നീ ത​സ്​​തി​ക​ക​ളി​ലാ​യി 94 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ തി​രു​വ​ന​ന്ത​പു​രം എ​യ​ർ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡി​ലും ക​മ്പ​നി ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​ക്ക്​ മ​റ്റ്​ ഏ​ത്​ ഒാ​ഫി​സി​ലും ജോലി ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണം.

1. എ​യ​ർ​ക്രാ​ഫ്​​റ്റ്​ ടെ​ക്​​നീ​ഷ്യ​ൻ: 87 ഒ​ഴി​വ്​ (എ​സ്.​സി -13, എ​സ്.​ടി -ഏ​ഴ്, ഒ.​ബി.​സി-24, ജ​ന​റ​ൽ-43). എ​യ​ർ​ക്രാ​ഫ്​​റ്റ്​ മെ​യ്​​ൻ​റ​ന​ൻ​സ്​ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഡി.​ജി.​സി.​എ അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ എ.​എം.​ഇ ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്. കു​റ​ഞ്ഞ​ത്​ 60 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യി​രി​ക്ക​ണം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ കു​റ​ഞ്ഞ​ത്​ ഒ​രു വ​ർ​ഷ​ത്തെ വ്യോ​മ​യാ​ന പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. ജ​ന​റ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 35 വ​യ​സ്സു​വ​രെ​യും ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 38 വ​യ​സ്സു​വ​രെ​യും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 40 വ​യ​സ്സു​വ​രെ​യും അ​പേ​ക്ഷി​ക്കാം. 2017 ജൂ​ൺ ഒ​ന്ന്​ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്.
2. സ്​​കി​ൽ​ഡ്​ ​േ​ട്ര​ഡ്​​സ്​​മാ​ൻ ഇ​ൻ അ​പ്പോ​ളി​സ്​​റ്റ​റി ആ​ൻ​ഡ്​ പെ​യി​ൻ​റി​ങ്​ ട്രേ​ഡ്​​സ്​: ഏ​ഴ്​ ഒ​ഴി​വ്. (എ​സ്.​സി-​ഒ​ന്ന്, എ​സ്.​ടി-​ഒ​ന്ന്, ഒ.​ബി.​സി-​ര​ണ്ട്, ജ​ന​റ​ൽ-​മൂ​ന്ന്). പെ​യി​ൻ​റി​ങ്​ അ​ല്ലെ​ങ്കി​ൽ അ​പ്പോ​ളി​സ്​​റ്റ​റി​യി​ൽ കേ​​ന്ദ്ര സ​ർ​ക്കാ​ർ അ​ല്ലെ​ങ്കി​ൽ കെ.​ജി.​ടി.​ഇ/​കെ.​ജി.​സി.​ഇ അം​ഗീ​കാ​ര​മു​ള്ള ​െഎ.​ടി.​െ​എ യോ​ഗ്യ​ത. കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം വ്യോ​മ​യാ​ന​മേ​ഖ​ല​യി​ൽ മൂ​ന്നു​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. 2017 ജൂ​ൺ ഒ​ന്നി​ന്​ യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 45 വ​യ​സ്സു​വ​രെ​യും ഒ.​ബി.​സി​ക്കാ​ർ​ക്ക്​ 48 വ​യ​സ്സു​വ​രെ​യും എ​സ്.​സി, എ​സ്.​ടി​ക്കാ​ർ​ക്ക്​ 50 വ​യ​സ്സു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ. ഇ​ത്​ നീ​ട്ടാ​നും സാ​ധ്യ​ത​യു​ണ്ട്. വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ, ട്രേ​ഡ്​ ടെ​സ്​​റ്റ്, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രി​ക്കും ആ​ദ്യ​ത്തെ പോ​സ്​​റ്റി​ങ്.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: യോ​ഗ്യ​രാ​യ അ​പേ​ക്ഷാ​ർ​ഥി​ക​ൾ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത മാ​തൃ​ക​യി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഒാ​ൾ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡി​​െൻറ പേ​രി​ൽ ഡ​ൽ​ഹി​യി​ൽ മാ​റാ​വു​ന്ന, 1000 രൂ​പ​യു​ടെ ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റും യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും സ​ഹി​തം താ​ഴെ പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ എ​ത്ത​ണം. ജൂ​ൺ 28, 29, 30 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കീ​ട്ട്​ 5.30 വ​രെ​യാ​ണ്​ വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ. വി​ലാ​സം: Air India Engineering Services Limited, Maintenance Training Organization, Mascot Junction, Near Mascot Hotel, Thiruvananthapuram -695 033.

കൂടുതൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.airindia.in/careers.htm

Share: