ഒരു സാങ്കല്പിക ഇന്‍റര്‍വ്യൂ
പ്രൊഫ. ബലറാം മൂസദ്
ഒരു സാങ്കല്പിക ഇന്‍റര്‍വ്യൂ താഴെ കൊടുക്കുന്നു.
ജയന്‍ എന്നൊരാള്‍ ഇന്‍റര്‍വ്യൂവിന് ഒരു കമ്പനിമാനേജരുടെ മുന്നില്‍ ചെന്നിരിക്കയാണ്.
Jayan: Good Morning, Sir
(ഗുഡ് മോര്‍ണിംഗ് , സെർ )
Manager: Good Morning Please take your seat
(ഗുഡ് മോര്‍ണിംഗ്, ഇരിക്കൂ)
Jayan: Thank you, Sir
താങ്ക്യൂ സെർ (ജയന്‍ ഇരിക്കുന്നു)
Manager: May I know your name, please?
(നിങ്ങളുടെ പേരെന്താണ്?)
Jayan: I am Jayan, T.K.Jayan.
(ഞാൻ ജയന്‍ , ടി.കെ.ജയന്‍)
Manager: Where do you belong to?
(നിങ്ങളുടെ നാടെവിടെയാണ്?)
Jayan: I belong to Kozhikkodu
(ഞാന്‍ കോഴിക്കോട്ടുകാരനാണ്)
Manager: Have you brought all your certificates?
(നിങ്ങള്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം കൊണ്ടുവന്നിട്ടുണ്ടോ?)
Jayan: Yes sir, I have got them all here.
(ഉണ്ട്, അവയെല്ലാം ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.)- (ജയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ മുന്നോട്ടു വച്ചു കൊടുക്കുന്നു.മാനേജര്‍ അവയെടുത്തു പരിശോധിക്കുന്നു.)
Manager: What is your academic qualification?
(നിങ്ങളുടെ വിദ്യഭ്യാസ യോഗ്യതയെന്താണ് ?)
Jayan:I have passed BSc, Sir
(ഞാന്‍ ബി.എസ്.സി.പസ്സായിട്ടുണ്ട്, സര്‍)
Manager: Did you get a class?
(നിങ്ങള്‍ക്കു ക്ലാസ് കിട്ടിയോ?)
Jayan: No, Sir. I missed a second class narrowly
(ഇല്ല, സര്‍. എനിക്കു കുറച്ചു മാര്‍ക്കിന് സെക്കണ്ട് ക്ലാസ്സ് നഷ്ടപ്പെടുകയാണുണ്ടായത്?)
Manager: What percentage did you get?
(എത്ര ശതമാനംമാര്‍ക്ക് കിട്ടി?)
Jayan: 48.5 percent sir
(48.5 ശതമാനം)
Manager: How did you fare in your earlier examinations?
(അതിനു മുമ്പുള്ള പരീക്ഷകളില്‍ നിങ്ങളുടെ അനുഭവം എങ്ങിനെയായിരുന്നു?)
Jayan: For SSLC I had first class, And for Pre-Degree I had a high second class.
(എസ്.എസ്.എല്‍.സിക്ക്എനിക്ക്ഫസ്റ്റ്ക്ലാസ്സുണ്ടായിരുന്നു. പ്രീ ഡിഗ്രിക്ക്ഒരുയര്‍ന്ന സെക്കന്റ് ക്ലാസ്സും)
Manager: So it is a story of progressive deterioration, isn’t it?
(അപ്പോള്‍ ക്രമാനുഗതമായി താഴോട്ടു പോണ ഒരു കഥയാണ് നിങ്ങളുടെത്. അല്ലേ”?)
Jayan:Well, sir, things unfortunately happened that way. At school I was interested only in studies. I was a real bookworm. Things changed a bit after I joined the college.
(ശരി, നി൪ഭാഗ്യവശാല്‍ കാര്യങ്ങള്‍ അങ്ങിനെ സംഭവിച്ചുപോയി. സ്കൂളിലായിരുന്നപ്പോൾ എനിക്കു പഠിപ്പില്‍ മാത്രമേ താല്‍പര്യമുണ്ടയിരുന്നുള്ളൂ. ഞാന്‍ ശരിക്കും ഒരു പുസ്തകപ്പുഴുവായിരുന്നു. കോളജില്‍ ചേര്‍ന്ന ശേഷം സ്ഥിതി സ്വല്പം മാറി.
Manager: What happened? Were you drawn into Politics?
(എന്തു സംഭവിച്ചു. നിങ്ങള്‍ രാഷ്ട്രിയത്തില്‍ ചെന്നു ചാടിയോ?)
Jayan: No, Sir, I started participating in extra curricular activities
(ഇല്ല സര്‍ ഞാ൯ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാ൯ തുടങ്ങി.)
Manager: Like?
(അതായത്)
Jayan: Elocution, debates, then social service and even a little bit of sports.
(പ്രസംഗമത്സരം, ഡിബേറ്റുകള്‍, പിന്നെ സാമൂഹ്യസേവനം, എന്തിന് കായിക മത്സരത്തിലും അല്പസ്വല്പമൊക്കെ)
Manager: Did you win any prices?
(നിങ്ങള്‍ക്ക് എന്തെങ്കിലും സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞോ?)
Jayan: I got a good many prizes in elocution and debates. In sports I received only a few consolation prizes.
(പ്രസംഗമല്‍സരങ്ങളിലും ഡിബേറ്റുകളിലും എനിക്ക് വളരെയധികം സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞു. കായികമല്‍സരങ്ങളില്‍ ഏതാനും പ്രോത്സാഹന സമ്മാനങ്ങള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.)
Manager: Well, I don’t think your talents in public speaking will be of much use here. Here we want work, hard work. We want men of action, not men of words.
നിങ്ങള്‍ക്ക് പ്രസംഗത്തിലുള്ള കഴിവുകള്‍ ഇവിടെ വളരെയൊന്നും ഉപയോഗപ്പെടുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ക്കിവിടെ വേണ്ടത് അദ്ധ്വാനം, കഠിനമായ അദ്ധ്വാനത്തിനുള്ള തയ്യാറെടുപ്പാണ്. ഞങ്ങള്‍ക്ക് വേണ്ടത് ജോലി ചെയ്യുന്നവരെയാണ്, പ്രസംഗിച്ചു നടക്കുന്നവരെയല്ല)
Jayan: I know it very well Sir. And I have come prepared for hard work.
(എനിക്ക് അത് നന്നായറിയാം, സര്‍. കഠിനമായ അദ്ധ്വാനത്തിനു തയ്യാറായി തന്നെയാണ് ഞാന്‍ വന്നിരിക്കുന്നത്, സര്‍)
Manager: Do you know typing, DTP ?
(നിങ്ങള്‍ക്ക് ടൈപ്പ് റൈറ്റിംഗ് അറിയാമോ?)
Jayan: Yes Sir, I have passed the Higher.
(അറിയാം സര്‍, ഞാന്‍ ഹയ൪ പരീക്ഷ പസ്സായിട്ടുണ്ട്)
Manager: Data entry ? Computer ?
(ഡാറ്റ എൻട്രി? കമ്പ്യൂട്ടർ പരിജ്ഞാനം ? )
Jayan: Yes Sir. But I am yet to appear for the examination
അറിയാം, സര്‍. പക്ഷെ ഞാന്‍ ഇനിയും പരീക്ഷ എഴുതാനിരിക്കുന്നതേയുള്ളു)
Manager: That is all right, Have you any experience?
(ശരി, നിങ്ങള്‍ക്ക് ജോലി ചെയ്തു മുന്‍ പരിചയമുണ്ടോ.?)
Jayan: Sorry, Sir I cannot claim any experience in a regular company or firm.
(ഇല്ല ഒരു റെഗുല൪ കമ്പനിയിലോ സ്ഥാപനത്തിലോ ജോലി ചെയ്തുള്ള പരിചയം എനിക്ക് അവകാശപ്പെടാനാവില്ല, സര്‍)
Manager: What other kind of experience have you had?
(ആകട്ടെ,മറ്റെന്തു തരം എക്സ്പെരിയ൯സാണ് നിങ്ങള്‍ നേടിയിട്ടുള്ളത്?)
Jayan: I have been working under a lawyer for the last two years.
(ഞാന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു വക്കീലിന്‍റെ കീഴില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്)
Manager: Then why do you leave it?
(ആ ജോലി പിന്നെ ഉപേക്ഷിക്കുന്നതെന്തിനാണ്?)
Jayan: It is not regular job Sir. It is only a part time job
(ഓ അതൊരു റെഗുലര്‍ജോലിയൊന്നുമല്ല സര്‍. അത് വെറും ഒരു പാര്‍ട്ട്- ടൈം ജോലി മാത്രമാണ്)
Manager: Well can you get a testimonial from the lawyer about your character and conduct
(ശരി, ആ വക്കീലില്‍ നിന്നും നിങ്ങളുടെ സ്വഭാവത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും ഒരു സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ക്ക് ഹാജരാക്കാമോ?)
Jayan: I have already brought it, sir. Here it is.
(ഞാനതുകൊണ്ടുവന്നിട്ടുണ്ട്.സര്‍. അതിതാ) (ജയന്‍ സര്‍ട്ടിസര്‍ട്ടിഫിക്കറ്റ് മുന്നോട്ടു വെക്കുന്നു. മാനേജര്‍ അതു വായിവായിച്ചുനോക്കിക്കൊണ്ട്)
Manager: Well I find that he has written rather well of you. So you seem to be really a nice chap. O. K., what salary do you expect, if you are selected?
(അദ്ദേഹം നിങ്ങളെക്കുറിച്ചു നല്ല രീതിയിലാണല്ലോ എഴുതിയിരിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ കൊള്ളാവുന്ന ഒരാളാണെന്നുവേണം കരുതാന്‍. ആകട്ടെ, നിങ്ങള്‍ എന്തു ശമ്പളം പ്രതീക്ഷിക്കുന്നു. സെലക്ട് ചെയ്യപ്പെട്ടാല്‍?)
Jayan: Whatever you consider just and deserving, Sir, or you can even fix my salary after seeing me at work for a few days.
(ന്യായയുക്തവും അര്‍ഹിക്കുന്നതെന്നു താങ്കള്‍ക്കു തോന്നുന്നതെന്തോ അതു തന്നാല്‍ മതി, വേണമെങ്കില്‍ ഏതാനും ദിവസത്തെ എന്‍റെ ജോലി നിരീക്ഷിച്ച ശേഷം ശമ്പളം നിശ്ചയിച്ചാലും മതി.
Manager: That is a very fair stand. I greatly appreciate it. O. K. suppose I offer you the post when can you join?
(അതു വളരെ നീതിയുക്തമായ ഒരു നിലപാടുതന്നെ. ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. ആകട്ടെ, ഞാന്‍ നിങ്ങള്‍ക്കീ ജോലി തന്നാല്‍ എന്നു ജോലിക്കു ചേരാന്‍ കഴിയും?)
Jayan: I want only a week’s time sir. I must get another man for the lawyer. I want just enough time for that.
( എനിക്കു ഒരാഴ്ച സമയം മതി, സര്‍. വക്കീലദ്ദേഹത്തിന് മറ്റൊരാളെ ഏര്‍പ്പാടു ചെയ്തു കൊടുക്കണം. അതിനു വേണ്ട സമയം മാത്രം)
Manager: Well, that is very considerate of you. I find that you care so much for your employer. I too want a man with some sense of loyalty.
(കൊള്ളാം. ഇത് നല്ലൊരു സമീപനമാണല്ലോ. നിങ്ങള്‍ക്ക് ജോലിതന്ന ആളുടെ വിഷമതകളെക്കുറിച്ച് നിങ്ങള്‍
ബോധവാനാണെന്നത് തെളിയിക്കുന്നു.എനിക്കും വേണ്ടത് സ്വല്പം കൂറോക്കെയുള്ള ഒരു ആളെയാണ്.
Jayan: I shall certainly try my best to satisfy you, sir
(ഞാന്‍ തീര്‍ച്ചയായും അങ്ങേക്ക് തൃപ്തിയാവുന്ന രീതിയില്‍ ജോലി ചെയ്യാന്‍ ശ്രമിക്കാം സ൪
Manager: O.K. I shall let you know in a day or two. Is it all right?
(ശരി, ഞാന്‍ ഒന്നുരണ്ടു ദിവസത്തിനകം നിങ്ങളെ വിവരമറിയിക്കാം. എന്തു പറയുന്നു)
Jayan: That is all right, sir. Thank you very much sir
(ശരി സ൪, വളരെ നന്ദി)
Manager: O.K.
( തുടരും) www.careermagazine.in