ഇംഗ്ലീഷില്‍ അറിയപ്പെടുന്ന തെറ്റുകൾ

Share:
Interview tips
  • പ്രൊഫ. ബലറാം മൂസദ്‌

Error of Proximity എന്ന പേരില്‍ ഇംഗ്ലീഷില്‍ അറിയപ്പെടുന്ന തെറ്റുകൾ ശ്രദ്ധിക്കുക.

The quality of the mangoes were not good.

The attitude of the local people were not helpful

His knowledge of Indian languages are not good.

ഈ മൂന്ന് വാചകങ്ങളിലും verb തെറ്റിപ്പോയി. singular verb വരേണ്ട സ്ഥലത്ത് plural verb വന്നുപോയി. അതിനു കാരണം verb നു തൊട്ടു മുന്നില്‍ വന്ന plural noun ആണ്. ഇതില്‍ ആദ്യത്തെ വാചകത്തില്‍ mangoes ആണ് verb ന് തൊട്ടു മുന്നില്‍ വരുന്നതെങ്കിലും ആ verb ന്‍റെ subject ‘mangoes’ അല്ല quality ആണ്. അത് singular ആണുതാനും. അപ്പോള്‍ were-നു പകരം was ആണ് verb ആയി വരേണ്ടത്.അടുത്ത രണ്ട് വാചകങ്ങളില്‍ അതേ തത്വമനുസരിച്ച് were- നു പകരം was-ഉം are-നു പകരം is ഉം വരേണ്ടതാണ്.

നാണയങ്ങളുടെയും ദൂരത്തിന്‍റെയും കാര്യത്തില്‍ വരുന്ന തെറ്റ്

നാണയങ്ങളുടെയും ദൂരത്തിന്‍റെയും കാര്യത്തില്‍ വരുന്ന തെറ്റ് അടുത്തതായി ചൂണ്ടിക്കാണിക്കട്ടെ.:-

Sixty Rupees are a big amount for me.

Five thousand Rupees are not a big amount for me.

Six miles are not such a distance

Ten kilometers are all that we have to walk. Sixty Rupees, Five thousand Rupees എന്നതെല്ലാം ഓരോ തുകയാണ് സൂചിപ്പിക്കുന്നത് അതുകൊണ്ട് അവ singular ആയിട്ടാണ് കണക്കാക്കേണ്ടത്. അതുപോലെയാണ് ദൂരത്തിന്‍റെ കഥയും. അതുകൊണ്ട് മേല്‍ ചേര്‍ത്ത നാല് വാചകങ്ങളിലും singular verb ആണ് ഉപയോഗിക്കേണ്ടത്.നാലിലും are നു പകരം is ഉപയോഗിക്കണം.(മലയാളത്തിന്‍റെ സമീപനം ഇക്കാര്യത്തില്‍ കുറേക്കൂടി ബുദ്ധിപൂര്‍വമാണ്. നാം അറുപതു രൂപകള്‍ എന്നോ ആറു നാഴികകള്‍ എന്നോ തന്നെ പറയുന്നില്ല. അറുപതു രൂപ എന്നും ആറു നാഴിക എന്നും ആണല്ലോ പറയുക.)

അശ്രദ്ധ കൊണ്ടു വരുന്ന മറ്റൊരു തെറ്റ്

അശ്രദ്ധ കൊണ്ടു വരുന്ന മറ്റൊരു തെറ്റിലേക്കു നമുക്കിനി കടക്കാം.

The population of London is greater than Bombay

ഈ വാചകത്തില്‍ വാസ്‌തവത്തില്‍ താരതമ്യപഠനം നടത്തുന്നത് രണ്ടു നഗരങ്ങളുടെ ജനസംഖ്യകള്‍ തമ്മിലാണ്. അല്ലാതെ ലണ്ടന്‍റെ ജനസംഖ്യയും ബോംബെനഗരവും തമ്മിലല്ല! അതുകൊണ്ട് ഈ വാചകം എഴുതേണ്ടത് താഴെ ചേര്‍ത്ത തരത്തിലാണ്.

The population of London is greater than that of Bombay അതുപോലെ

The streets of Thiruvananthapuram are cleaner than Bombay എന്നതു തെറ്റാണ്.

The streets of Thiruvananthapuram are cleaner than those of Bombay എന്നാണ് ശരി.

വാചക ഘടനയിലെ ശ്രദ്ധക്കുറവുമൂലം വരുന്ന തെറ്റ്

Going up the hill, a temple was seen

ഈ വാചകത്തില്‍ അതിന്‍റെ ഘടനയനുസരിച്ച്, ആദ്യഭാഗം പിന്നിട്ടുവരുന്ന temple എന്ന noun നെയാണ് വിശേഷിപ്പിക്കുക. അപ്പോള്‍ ക്ഷേത്രമാണ് കുന്നുകയറിപ്പോയത് എന്നു വന്നു ചേരുന്നു! അതുകൊണ്ട് ഉദ്ദേശിച്ച അര്‍ത്ഥം വരണമെങ്കില്‍, ഈ വാചകം താഴെ ചേര്‍ത്ത രീതിയില്‍ തിരുത്തി എഴുതണം. Going up the hill, he saw a temple. അതുപോലെ താഴെ ചേര്‍ത്ത വാചകങ്ങള്‍.

Having gone to bed late, the sun woke me up.

Crossing the channel, a heavy storm confronted me.

ശരിയായി എഴുതേണ്ടത്

Having gone to bed late, I was woken up by the sun.

Crossing the channel, I was confronted by a heavy storm എന്നാണ്.

Only എന്ന പദത്തിന്‍റെ സ്ഥാനം

Only പ്രയോഗിക്കേണ്ടത് ഏതു പദത്തെയാണോ വിശേഷിപ്പിക്കുന്നത് അതിനു തൊട്ടു മുമ്പിലാണ്.

I only received this yesterday

I only take a walk when the weather is fine.

എന്നിവ തെറ്റാണ്.ശരിയായി എഴുതേണ്ടത് താഴെ ചേര്‍ത്ത രീതിയിലാണ്.

I received this only yesterday.
I take a walk only when the weather is fine.

Preposition

Preposition ആവശ്യമില്ലാത്തിടത്ത് ഉപയോഗിക്കല്‍ ചിലരുടെ ഒരു പതിവാണ്. ഇതും മാതൃഭാഷാ സ്വാധീനം കൊണ്ടാണ് പലപ്പോഴും സംഭവിക്കുന്നത്‌. ഇംഗ്ലീഷില്‍ transitive verb-നും അതിന്‍റെ object -നുമിടയ്ക്ക് preposition ഉപയോഗിക്കുന്നത് തെറ്റാണ്. ചില സാധാരണ തെറ്റുകള്‍ ഈ വകുപ്പില്‍പ്പെട്ടവ – താഴെ ചേര്‍ക്കുന്നു.:-

We discussed about politics.

He resigned from his job

This resembles to that.

Please recommend for me to the judge.

ഈ വാചകങ്ങള്‍ ശരിക്ക് എഴുതേണ്ടത് താഴെ ചേര്‍ത്ത രീതിയിലാണ്.

We discussed politics.

He resigned his job

This resembles that.

Please recommend me to the judge.

( തുടരും ) www.careermagazine.in

Share: