എഞ്ചിനീയറിംഗ് : എന്‍.ആര്‍.ഐ സീറ്റുകളിലേക്കുളള പ്രവേശനം

Share:

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പളളി, കല്ലൂപാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2018-19 അദ്ധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.ihrd.kerala.gov.in/enggnri വെബ് സൈറ്റ് അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ട്‌സ് പ്രകാരമുളള) ഓണ്‍ലൈനായി സമര്‍പ്പിക്കണം.

മെയ് 11 മുതല്‍ മെയ് 30 വൈകിട്ട് നാലു വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 500 രൂപയുടെ ഡി.ഡി യും സഹിതം ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റുകള്‍ക്ക് വാര്‍ഷിക കോഴ്‌സ് ഫീസ് ഒരു ലക്ഷം രൂപയാണ്.
പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ് കോളജിൽ ബി.ടെക് എൻ.ആർ.ഐ. പ്രവേശനം
ആലപ്പുഴ: കേപ്പിനു കീഴിലുള്ള പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റിൽ ബി-ടെക് എൻ.ആർ.ഐ. പ്രവേശനം മെയ് 22ന് നടക്കും. മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് കമ്പ്യൂട്ടർ സയൻസ്് എൻജിനീയറിങ് എന്നീ വിഭാഗങ്ങലിൽ മൂന്നു വീതം സീറ്റുകളാണ് ഉള്ളത്.

അപേക്ഷ പ്രൻസിപ്പലിന്റെ പേരിൽ ആലപ്പുഴയിൽ മാറാവുന്ന 600 രൂപ ഡിഡിയോടെ മെയ് 21നകം കോളജിൽ നൽകണം. വാർഷിക കോഴ്‌സ് ഫീസ് ഒരു ലക്ഷം രൂപയാണ്.

അപേക്ഷ ഫോമും വിശദവിവരവും www.capekerala.org  ,  www.cempunnapra.org എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
ഫോൺ: 0477-2267311, 940037080.

Share: