എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ ഒഴിവുകൾ

Share:

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇനി പറയുന്ന ഒഴിവുകളിലേയ്ക്ക് ജൂണ്‍ 20 ന് അഭിമുഖം നടത്തുന്നു.

പി.എച്ച്.പി ഡെവലപ്പര്‍, ജാവ ഡെവലപ്പര്‍, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍, എസ്.ഇ.ഒ അനലിസ്റ്റ്, ഡിജിറ്റര്‍ മാര്‍ക്കറ്റിംഗ്, ടെലികാളര്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ് (കോര്‍പ്പറേറ്റ് സെയില്‍സ്), പുരുഷന്മാര്‍ക്ക് മാത്രമായി സൂപ്പല്‍വൈസര്‍, ഓപ്പറേറ്റര്‍ (ഐ.റ്റി.ഐ/ഡിപ്ലോമ), അക്കൗണ്ട്‌സ് അസോസിയേറ്റ്, ക്രഡിറ്റ് അസോസിയേറ്റ്, ലീഗല്‍ അസോസിയേറ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യത -ഐ.റ്റി.ഐ/ഡിപ്ലോമ (പുരുഷന്മാര്‍ക്ക് മാത്രമുള്ള തസ്തികയില്‍), പ്ലസ് ടു, ബിരുദം, പ്രായം 18-35.

താത്പര്യമുള്ളവര്‍ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്‍ഡിന്റെയും കോപ്പിയും സഹിതം ജൂണ്‍ 20-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842422452 / 2427494.

 

 

Share: