എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിയമനം

Share:

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുന്നതിന് താല്പര്യമുള്ള പ്ലസ്ടു, ബിരുദ, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള 18-35 പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്് 2018 മെയ് 19 -ന് രാവിലെ 10.30 നും ഉച്ചയ്ക്ക് 02 നും മദ്ധ്യേ എറണാകുളം സൗത്തില്‍ മനോരമ ജംഗ്ഷനില്‍ കര്‍ഷക റോഡിലുള്ള റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 250 രൂപയോടൊപ്പം ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാം. ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ വരുന്ന എല്ലാ ഉദ്യോഗാര്‍ത്ഥിള്‍ക്കും എംപ്ലോയബിലിറ്റി സെന്ററിന്റെ എല്ലാ തൊഴില്‍ മേളകളിലും സൗജന്യമായി പങ്കെടുക്കാം.

ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എറണാകുളം, കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ പിന്നീട് ഇന്റര്‍വ്യൂ, സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ് എന്നിവ നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422452/ 427494.

Share: