ഇലക്ട്രിക്കൽ ആൻഡ് ഇല്കട്രോണിക്‌സ് എൻജിനിയറിങ് ഗസ്റ്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം: ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 28ന് മുമ്പ് www.gecbh.ac.in വഴി അപേക്ഷിക്കണം.
ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് / ടെക്‌നോളജി വിഷയത്തിൽ ബിരുദമാണ് യോഗ്യത. അന്തിമ യോഗ്യത പരീക്ഷയിലോ മൊത്തത്തിലോ 60 ശതമാനത്തിൽ കുറയാതെ മാർക്ക് ഉണ്ടായിരിക്കണം.