വിവരശേഖരണം : താൽക്കാലിക നിയമനം
കണ്ണൂർ : കൂടാളി ഗ്രാമപഞ്ചായത്ത് വസ്തു നികുതി പരിഷ്‌കരണത്തിൻറെ ഭാഗമായി കെട്ടിടങ്ങൾ സംബന്ധിച്ച വിവരശേഖരണം നടത്തുന്നതിനും, ഡേറ്റ എൻട്രി നടത്തുന്നതിനുമായി താൽകാലിക അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു.
സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ/ഐ ടി ഐ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ/ ഐ ടി ഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുളളവർക്ക് അപേക്ഷിക്കാം.
താൽപര്യമുളളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ മെയ് ആറിനകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.
ഫോൺ: 0490 2484402.