ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

Share:

പാലക്കാട് : കുഴല്‍മന്ദം സാമൂഹിക ആരോഗ്യകേന്ദ്രത്തിനു കീഴില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രിഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു.

25 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രവൃത്തിപരിചയമുള്ളവര്‍ക്കും കുഴല്‍മന്ദം ബ്ലോക്കില്‍ സ്ഥിരതാമസക്കാരായവര്‍ക്കും മുന്‍ഗണന.

കരാറടിസ്ഥാനത്തില്‍ 89 ദിവസത്തേക്കോ , ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം അവസാനിക്കുന്നത് വരെയോ ആയിരിക്കും നിയമനം.

താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് നാലിന് രാവിലെ 11ന് യോഗ്യത, വയസ് , പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

പ്ലസ് ടുവും പി.ജി.ഡി.സി.എ, ഡി.സി.എ , ആറു മാസത്തില്‍ കുറയാത്ത കമ്പ്യൂട്ടര്‍ കോഴ്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.

ഫോണ്‍ – 04922 274350

Share: