ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് ഒഴിവ്

Share:

തിരുവനന്തപുരം:   കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഉണ്ടാകാനിടയുള്ള ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു .

ശമ്പള സ്‌കെയിൽ:  27,900-63,700.

ഗവണ്മെൻറ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി നോക്കുന്ന, ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / എം.സി.എ. / ബി.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) / എം.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) / സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ITI/ITC (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ് / ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പു മുഖേന 2022 ഒക്ടോബർ 27 നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’ ടി.സി.27/6(2), വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതകളുള്ളവർക്ക് മുൻഗണന നൽകും.

ടൈപ്പിസ്റ്റ് ഒഴിവ്

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ടൈപ്പിസ്റ്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു (ശമ്പള സ്‌കെയിൽ 27,900-63,700). സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ ജോലി നോക്കുന്നവർ വകുപ്പു മുഖേന 2022 ഒക്ടോബർ 27 നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’ ടി.സി.27/6(2), വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതകളുള്ളവർക്ക് മുൻഗണന നൽകും.

Share: