കൗണ്‍സലര്‍ നിയമനം

Share:

ഇടുക്കി : പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുന്നതിന് 2023-24 അധ്യായന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നതിന് ജൂണ്‍ 12 ന് വാക് ഇന്‍ ഇൻ റ ര്‍വ്യു നടത്തും.
എം.എ സൈക്കോളജി/എം.എസ്ഡബ്ല്യു(സ്റ്റുഡൻറ് കൗണ്‍സലിംഗ് പരിശീലനം നേടിയിരിക്കണം) യോഗ്യതയുളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
എം.എസ്.സി സൈക്കോളജിയില്‍ കേരളത്തിന് പുറത്തുളള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയിട്ടുളളവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡൻറ് കൗണ്‍സലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള പട്ടികവര്‍ഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും.
പ്രായപരിധി 2023 ജനുവരി 1 ന് 25 നും 45 നും ഇടയിലായിരിക്കണം.
ആകെ ഒഴിവ് 4 (പുരുഷന്‍-2, സ്ത്രീ-2) , താല്‍പര്യമുളളവര്‍ വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അഡ്രസ്സ് പ്രൂഫ്, ഫോട്ടോ ഐഡൻറ്റ്റി കാര്‍ഡ് എന്നിവ സഹിതം ജൂണ്‍ 12 ന് രാവിലെ 11 ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പുതിയ ബ്ലോക്കില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.ടി.ഡി പ്രൊജക്റ്റ് ഓഫീസില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399.

Share: