കൗണ്‍സിലര്‍ ഒഴിവ്

Share:

കാസർഗോഡ് : വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററിലെ കൗണ്‍സിലര്‍മാരുടെ ഒഴിവിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

സോഷ്യല്‍ വര്‍ക്ക്, ക്ലീനിക്കല്‍ സൈക്കോളജിയിലുള്ള മാസ്റ്റര്‍ ബിരുദവും സംസ്ഥാന- ജില്ലാതലത്തിലുള്ള മെന്റല്‍ ഹെല്‍ത്ത് സ്ഥാപനം, ക്ലീനിക്കുകളില്‍ കൗണ്‍സിലര്‍ തസ്തികയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസില്‍ 2020 ജനുവരി 15 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അപേക്ഷിക്കണം.

ഫോണ്‍ 04994 256266.

Share: