ഇന്‍വെസ്റ്റിഗേറ്റര്‍ ഒഴിവ്

Share:

കണ്ണൂർ : രാജീവ് ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി അര്‍ബന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് അസസ്‌മെന്റ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കെട്ടിട നിര്‍മാണ സ്ഥിതി വിവര കണക്ക് ശേഖരണത്തിനും ഡാറ്റ എന്‍ട്രിക്കുമായി കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍വെസ്റ്റിഗേറ്ററെ നിയമിക്കുന്നു.

ഒരു ഒഴിവാണുള്ളത്.

യോഗ്യത: ഇക്കണോമിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്‌സ്/കോമേഴ്‌സ് എന്നിവയില്‍ ഒരു വിഷയത്തില്‍ ബിരുദം.  സര്‍വേയില്‍ മുന്‍പരിചയമുള്ളവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണന.

താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 12 ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിലെ മൂന്നാംനിലയിലെ സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ജില്ലാ ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഇന്റര്‍വ്യൂവിന് ഹാജരാവുക. ഫോണ്‍: 0497 2700405.

Share: