കുക്ക്, അസി. കുക്ക്: വാക്-ഇന്‍-ഇൻറര്‍വ്യൂ

Share:

എറണാകുളം : തൃപ്പൂണിത്തുറ ഗവ . ആയൂര്‍വേദ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി കാൻ റീ നിൽ ഒഴിവുള്ള കുക്ക്, അസി. കുക്ക് തസ്തികകളിലേക്ക് 780, 580 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

പ്രായം: അമ്പത് വയസ്സില്‍ താഴെ ആയിരിക്കണം, 01.01.24 ന് 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല.
യോഗ്യത: കുക്ക് തസ്തികയില്‍ ജോലി ചെയ്തുള്ള പ്രവൃത്തി പരിചയം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 2 ന് ഉച്ചക്ക് 2 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകണം .

കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 0484 2777489, 0484 27776043 നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നു നേരിട്ടോ അറിയാം.

Tagscook
Share: