ലൈഫ്ഗാര്‍ഡ് കം സ്വിമ്മിംഗ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

തൃശൂർ : പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിലെ മതിലകം ബ്ലോക്ക് പഞ്ചായത്ത് നീന്തല്‍ പരിശീലന കേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ ലൈഫ് ഗാര്‍ഡ് കം സ്വിമ്മിംഗ് ഇന്‍സ്ട്രക്ടറുടെ സേവനം ആവശ്യമുണ്ട്.

താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 18 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.

യോഗ്യത അംഗീകൃത ലൈഫ് സേവിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സായ് നടത്തിയ 6 ആഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എ എസ് സി എ ലെവല്‍ / 1/ലെവല്‍ – 2 സര്‍ട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. നീന്തല്‍ക്കുള പരിപാലനത്തില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0480 2850260.

Share: