കൗണ്‍സലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷിക്കാം

Share:

മലപ്പുറം : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ നടത്തുന്ന ആറു മാസം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

18 വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.

https: //app.srccc.in/register എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

ശനി,ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും കോണ്‍ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക.

വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂലൈ 15.

മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പ് ഗൈഡന്‍സ് ആൻറ് കൗണ്‍സലിംഗ് സെൻറ്ര്‍ ആണ് ജില്ലയിലെ പഠന കേന്ദ്രം.

ഫോണ്‍: 9447808822, 99468011429.

Share: