സഹകരണസംഘങ്ങളിൽ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം
പ്രാഥമിക സഹകരണസംഘങ്ങളിലെ 190 ഒഴിവുകളിലേക്ക് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാബോർഡ് തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റ് അനുസരിച്ചാണ് നിയമനം.
അസിസിറ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ഡെപ്യൂട്ടി ജനറൽമാനേജർ (തിരുവനന്തപരും 1, കോട്ടയം 2, മലപ്പുറം 1, വയനാട് 1).
ജൂണിയർ ക്ലാർക്ക്/കാഷ്യർ (തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 2, ആലപ്പുഴ 17, കോട്ടയം 18, പാലക്കാട് 19, മലപ്പുറം 20, കോഴിക്കോട് 6, വയനാട് 4, കണ്ണൂർ 14, കാസർഗോഡ് 16).
ഡേറ്റാ എൻട്രി ഓപ്പറേറ്റർ (കൊല്ലം 2, എറണാകുളം 3, തൃശ്യൂർ 2, പാലക്കാട് 1, മലപ്പുറം 1, കോഴിക്കോട് 1, കണ്ണൂർ 1).
പ്രായപരിധി
2021 ജനുവരി ഒന്നിന് 18-40 വയസ്.
ഒബിസി വിഭാഗക്കാർക്ക് മൂന്നും എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷ
അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, വയസ്, ജാതി, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, വിധവ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉൾപ്പെടുത്തണം.
വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകറണ ബാങ്ക് ബിൽഡിംഗ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001.
അപേക്ഷ മാർച്ച് 10 വൈകുന്നേരം അഞ്ചിനു മുന്പായി നേരിട്ടോ തപാലിലോ സഹകരണ സർവീസ് പരീക്ഷ ബോർഡിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.cse bkerala.org