കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷ

Share:

സ്റ്റാഫ് സെലക്ഷന്‍ കമീഷൻ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ തസ്തികയിലേക്കുള്ള ഓപ്പണ്‍ കംപ്യൂട്ടര്‍ അധിഷ്ഠിത മത്സരപ്പരീക്ഷ മാര്‍ച്ച് മൂന്നുമുതല്‍ 26 വരെ രാജ്യമെങ്ങും നടക്കും.

എല്‍ഡിസി/ജെഎസ്എ തസ്തികയില്‍ 898 ഒഴിവും പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടങ് അസിസ്റ്റന്റ് തസ്തികയില്‍ 2359 ഒഴിവും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ രണ്ട് ഒഴിവും ആണുള്ളത്.

പ്രായം: 2018 ആഗസ്ത് ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത: അപേക്ഷകര്‍ 12-ാം ക്ളാസ് വിജയിച്ചിരി ക്കണം. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി)യുടെ ഒഴിവുകളിലേക്ക് സയന്‍സിന് കണക്ക് ഒരു വിഷയമായി 12-ാം ക്ളാസ് വിജയിക്കണം. മുഴുവന്‍ സ്ത്രീ ഉദ്യോഗാര്‍ഥികളെയും സംവരണത്തിനര്‍ഹരായ എസ്സി/എസ്ടി/ വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളെയും ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

35,000 രൂപവരെ ശമ്പളം ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 18
http://www.ss.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഫോണ്‍: 08025502520, 9483862020.

Share: