മത്സരപരീക്ഷാ പരിശീലന ധനസഹായ പദ്ധതി

Share:

കോഴിക്കോട് : പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (ഒ.ബി.സി) ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യത പരീക്ഷാ പരിശീലന കോഴ്സുകളായ മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, ബാങ്കിംഗ് സർവ്വീസ്, സിവിൽ സർവ്വീസ്, ഗേറ്റ്/മാറ്റ്, യുജിസി, നെറ്റ് /ജെആർഎഫ് എന്നിവയ്ക്ക് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെൻ റ് പ്രോഗ്രാം (ഇ.ഇ.പി) എന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.
വകുപ്പ് എംപാനൽ ചെയ്തിട്ടുള്ള പ്രസ്തുത പരിശീലനം നൽകുന്ന സ്ഥാപനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിയ്ക്കാവുന്നതാണ്.
www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടലിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : നവംബർ 30.
കൂടുതൽ വിവരങ്ങൾക്ക് : www.egrantz.kerala.gov.in , www.bcdd.kerala.gov.in ഫോൺ : 0495 – 2377786 .

Share: