സിവില്‍ സര്‍വീസ് അക്കാഡമിയില്‍ പരിശീലനം : ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 11 മുതല്‍

Share:

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ തിരുവനന്തപുരം ചാരാച്ചിറയിലെ ആസ്ഥാനകേന്ദ്രത്തിലും, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മൂവാറ്റുപുഴ ഉപകേന്ദ്രങ്ങളിലും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ത്രിവത്സര സിവില്‍ സര്‍വീസ് പരിശീലന പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാം.

രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. രജിസ്റ്റര്‍ ചെയ്തവര്‍ തിരുവനന്തപുരം ചാരാച്ചിറ സെന്ററിലും അതത് ഉപകേന്ദ്രങ്ങളിലും ജൂലൈ ഒന്ന് രാവിലെ 11 മുതല്‍ 12.30 വരെ നടത്തുന്ന എഴുത്തു പരീക്ഷയില്‍ പങ്കെടുക്കണം. ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസ്. ജൂലൈ എട്ടിന് ക്ലാസുകള്‍ ആരംഭിക്കും.

വിലാസം : ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാന്‍ പി.ഒ., തിരുവനന്തപുരം – 695003.

www.ccek.org യില്‍ ജൂണ്‍ 11 മുതല്‍ ജൂണ്‍ 25 വൈകിട്ട് അഞ്ച് മണി വരെ രജിസ്റ്റര്‍ ചെയ്യാം.

ഫോണ്‍ : 0471-2313065, 2311654, 8182098867.

വെബ്‌സൈറ്റ് : www.ccek.org

Share: