ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ പ്രൊഫസർ

Share:

കാസർകോട്‌: മുന്നാട്‌ പീപ്പിൾസ്‌ കോ–-ഓപറേറ്റീവ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ് അസിസ്‌റ്റൻറ് പ്രൊഫസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
ഇംഗ്ലീഷ്‌, മാത്തമാറ്റിക്‌സ്‌, ഇക്കണോമിക്‌സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, ട്രാവൽ ആൻഡ്‌ ടൂറിസം, കംപ്യൂട്ടർ സയൻസ്‌, കൊമേഴ്‌സ്‌, ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പുകളിലാണ്‌ ഒഴിവ്‌.
യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും. നെറ്റ്‌ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദമുള്ളവരേയും പരിഗണിക്കും. വിരമിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷ മാർച്ച്‌ 25നകം ലഭിക്കണം.
വിലാസം: കാസർകോട്‌ കോ ഓപറേറ്റീവ്‌ എഡ്യുക്കേഷണൽ സൊസൈറ്റി ലിമിറ്റഡ്‌ നമ്പർ സി –- 904, ഇ എം എസ്‌ അക്ഷരഗ്രാമം, മുന്നാട്‌ പി ഒ, ചെങ്കള, കാസർകോട്‌,
ഫോൺ:04994 207080, 9495388988. ഇ മെയിൽ: kcesltdmunnad@gmail.com

Tagsprof
Share: