ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു

Share:

തൃശൂർ: 2021 ലെ ട്രോള്‍ ബാന്‍ കാലയളവില്‍ ജില്ലയിലെ പട്രോളിംഗ് ബോട്ടിലേയ്ക്ക് 5 ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു.

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി 28.05.2021 ന് രാവിലെ 11:30 ന് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

തീരദേശ മത്സ്യതൊഴിലാളി വിഭാഗത്തിന് മുന്‍ഗണന, കടലില്‍ നീന്താന്‍ അറിഞ്ഞിരിക്കണം,
ഏത് പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് കായിക ക്ഷമതയുള്ള പുരുഷന്‍മാരും ആയിരിക്കണം. മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ഫോണ്‍ : 0487 2441132

Share: