സിവിൽ പൊലീസ് ഓഫീസർ പരീക്ഷ: റിവൈസ്ഡ് ഹാൾ ടിക്കറ്റ് നിർബന്ധം: പിഎസ്സി

തിരുവനന്തപുരം : പൊലീസ് വകുപ്പിൽ വുമൺ സിവിൽ പൊലീസ് ഓഫീസർ (വനിത പൊലീസ് കോൺസ്റ്റബിൾ, കാറ്റഗറി നമ്പർ 653/2017), പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ(കാറ്റഗറി നമ്പർ 657/2017) എന്നീ തസ്തികകളിലേയ്ക്ക് നടത്തുന്ന പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ റിവൈസ്ഡ് അഡ്മിഷൻ ടിക്കറ്റുമായി എത്തണമെന്ന് പിഎസ്സി അറിയിച്ചു.
ഏപ്രിൽ 24ന് മുമ്പ് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി എത്തുന്ന ഉദ്യോഗാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.
മെയ് 26ന് നടക്കുന്ന ഒഎംആർ പരീക്ഷയ്ക്ക് ഏഴിന് ശേഷം ഡൗൺലോഡ് ചെയ്ത റിവൈസ്ഡ് അഡ്മിഷൻ ടിക്കറ്റുമായി വരുന്ന ഉദ്യോഗാർഥികളെ മാത്രമേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളൂ.