കോഴ്‌സ് ഫീസ് തിരിച്ചു ലഭിക്കാന്‍ അപേക്ഷിക്കാം

Share:

അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കോഴ്‌സ് ഫീസും, ഹോസ്റ്റല്‍ ഫീസും റീ ഇംബേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്‌സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റല്‍ ഫീസായി പരമാവധി 10,000 രൂപയുമാണ് നല്‍കുന്നത്.

അപേക്ഷകര്‍ കേരളാ സിവില്‍ സര്‍വ്വീസ് അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച് പൊന്നാനി, മറ്റു യൂണിവേഴ്‌സിറ്റികളുടെ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സിവില്‍ സര്‍വീസ് പരിശീലനം നടത്തുന്നവരും നോണ്‍ ക്രിമിലെയര്‍ പരിധിയില്‍ ഉള്‍പ്പെടുന്നവരുമായിരിക്കണം. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റെപ്പന്റിന് അപേക്ഷിക്കാം. അത്തരം സ്ഥാപനങ്ങളില്‍ ഫീസ് ഒടുക്കിയതിന്റെ അസ്സല്‍ രസീതില്‍ പഠന കേന്ദ്രത്തിന്റെ മേധാവി ഒപ്പിട്ടു നല്‍കണം.

അപേക്ഷകരുടെ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. 80 ശതമാനം ആനുകൂല്യം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കും 20 ശതമാനം മറ്റു ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്നവര്‍ക്കുമായിരിക്കും. അപേക്ഷകന് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കോഴ്‌സ് ഫീസ്/ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ ഒടുക്കിയതിന്റെ അസല്‍ രസീത്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യപേജ് എന്നിവ സഹിതം ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, നാലാം നില തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ തപാല്‍ മുഖേന അയയ്ക്കണം.

അപേക്ഷ ഫെബ്രുവരി ഏഴിനകം ലഭിക്കണം.

അപേക്ഷ അയക്കുന്ന കവറിനു മുകളില്‍ അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് സ്‌കോളര്‍ഷിപ്പ് 2017-18 എന്ന് എഴുതണം. അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in ല്‍ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2302090, 230052

Share: