സെന്‍ട്രല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ്: 57 ഒഴിവുകൾ
സെന്‍ട്രല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ (സിപെറ്റ്) വിവിധ തസ്തികകളിലായി 57 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സീനിയര്‍ ഓഫീസര്‍ -4, ഓഫീസര്‍-6, ടെക്നിക്കല്‍ ഓഫീസര്‍-10, അസിസ്റ്റന്റ് ഓഫീസര്‍-6, അസിസ്റ്റന്റ് ടെക്നിക്കല്‍ ഓഫീസര്‍-10, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്- 6, ടെക്നിക്കല്‍ അസിസ്റ്റന്റ്- 15 എന്നിങ്ങനെയാണ് ഒഴിവുകൾ.
www.cipet.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാ മാതൃക പൂരിപ്പിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം The Director (Administration), CIPET Head office, T.V.K Industrial estate, Guindy, Chennai-600032 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
അവസാന തിയതി :മേയ് 29
അപേക്ഷിക്കുന്ന തസ്തികയും പരസ്യ നമ്പറും തീയതിയും കവറിന് പുറത്ത് വ്യക്തമാക്കണം.
കൂടുതല്‍ വിവരങ്ങള്‍ www.cipet.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.