എ.ഐ.സി.ടി.ഇ.യുടെ 49 കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാം

Share:

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) 49 ഇ-ലേണിങ് കോഴ്‌സുകള്‍
സൗജന്യമായി പഠിക്കുവാൻ അവസരമൊരുക്കുന്നു.പ്രധാനപ്പെട്ട കോഴ്സുകളെ കുറിച്ചുള്ള വിവരങ്ങൾ താഴെ ചേർക്കുന്നു.

കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് ആന്‍ഡ് ഇന്റര്‍വ്യൂ പ്രിപ്പറേഷന്‍

ഉദ്യാഗാർഥികൾക്കും വിദ്യാർഥികൾക്കും മികച്ച ആശയ വിനിമയശേഷി, ആത്മവിശ്വാസം, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം എന്നിവ വര്‍ധിപ്പിക്കുന്നത് ലക്ഷ്യം വെച്ച് നടത്തുന്ന കോഴ്‌സാണിത്. വ്യക്തിത്വ വികസന ക്ലാസ്സുകള്‍, അഭിമുഖ പരിശീലനം എന്നിവയും ഇതിന്റെ ഭാഗമായുണ്ട്. 50 മണിക്കൂറാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം.

യു.പി.എസ്.സി.

കേന്ദ്ര സര്‍ക്കാര്‍ ജോലിയെന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണ് യു.പി.എസ്.സി പരീക്ഷ. അതിനായി തയ്യാറെടുക്കുന്നവര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന കോഴ്‌സാണ് ഇന്‍ട്രോഡക്ഷന്‍ ടു യു.പി.എസ്.സി. .

ഡിപ്ലോമ ഇന്‍ മെഷീന്‍ ലേണിങ് വിത്ത് ആര്‍ സ്റ്റുഡിയോ

മെഷീന്‍ ലേണിങ്ങിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഈ കോഴ്‌സിലൂടെ പഠിക്കാം. കോഴ്‌സ് പഠിച്ച് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മെഷീന്‍ ലേണിങ് മോഡലുകള്‍ നിര്‍മിച്ച് തുടങ്ങാം.ഡിസിഷന്‍ ലേണിങ്, എസ്.വി.എം., എക്‌സ്ജി ബൂസ്റ്റ്, ഫോറസ്റ്റ് തുടങ്ങി വിഷയങ്ങൾ പഠിക്കാം.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്

ഓണ്‍ലൈൻ ബിസിനസ് വളരെവേഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏറെ സാധ്യതയുള്ള മേഖലയാണ്്. സെര്‍ച്ച് എന്‍ജിന്‍ ഓപ്ടിമൈസേഷന്‍, സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിങ്, കണ്ടന്റ് മാര്‍ക്കറ്റിങ്, ഇ-മെയില്‍ മാര്‍ക്കറ്റിങ്, തുടങ്ങിയവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കോഴ്‌സാണിത്.

എ.ഐ., എം.എല്‍. ഇന്റേണ്‍ഷിപ്പ്

ജോലിക്കിടെ പഠനമെന്ന എന്ന രീതിയിലാണ് ഏഴ് ഭാഗങ്ങളുള്ള ഇന്റേണ്‍ഷിപ്പ് കോഴ്‌സ് ഒരുക്കിയിട്ടുള്ളത്. പഠനത്തിനിടെ മെഷീന്‍ മോഡലുകള്‍ ഉണ്ടാക്കുകയും തല്‍സമയം ഡാറ്റ കൈകാര്യം ചെയ്യുകയും ചെയ്യാം. എ.ഐ., എം.എല്‍. എന്നിവയെക്കുറിച്ച് അടിസ്ഥാന വിവരമുള്ള പ്ലസ്ടു പാസ്സായവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന കോഴ്സ്.

ബിഗ്ഡാറ്റ 101

ബിഗ്ഡാറ്റ അനാലിസിസിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയാണ്് ബിഗ്ഡാറ്റ 101. കോളേജ് വിദ്യാര്‍ഥികള്‍, വര്‍ക്കിങ് പ്രൊഫഷണലുകള്‍ തുടങ്ങി ബിഗ്ഡാറ്റയെക്കുറിച്ച് പഠിക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കും ഈ കോഴ്സിന്റെ ഭാഗമാകാം.

ഓണ്‍ലൈന്‍ എന്‍ജിനിയറിങ് ടീച്ചിങ് റിസോഴ്‌സസ്

ഓണ്‍ലൈന്‍ പഠനരീതികളെക്കുറിച്ച് അധ്യാപകരെ ബോധവല്‍ക്കരിക്കാന്‍ തയ്യാറാക്കിയത്. ചെറു ഗവേഷണങ്ങള്‍ നടത്താന്‍ കുട്ടികളെ സഹായിക്കുന്ന സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നു.

ബാങ്കിങ്

ബാങ്കിങ് ജോലികളില്‍ പ്രവേശനം നേടുന്നതിന് പ്രാപ്തരാക്കുന്ന വിവരങ്ങള്‍ അടങ്ങിയ കോഴ്സാണ് ഇന്‍ട്രോഡക്ഷന്‍ ടു ബാങ്കിങ്. ബാങ്ക് തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷകളിലെ സിലബസ്സുകള്‍, അതുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് പഠിക്കുക.

പ്ലസ്ടു, ടെക്‌നിക്കല്‍, ബിരുദം തുടങ്ങിയ യോഗ്യതകളുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ കോഴ്‌സുകളുടെ ഭാഗമാകാം. ചില കോഴ്‌സുകള്‍ എല്ലാ ടെക്നിക്കല്‍ വിദ്യാര്‍ഥികള്‍ക്കും പഠിക്കാമെങ്കില്‍, ചിലത് പ്രത്യേക സ്ട്രീമിലുള്ളവര്‍ക്ക് മാത്രമേ പഠിക്കാന്‍ കഴിയൂ.
കൂടുതൽ വിവരങ്ങള്‍: www.aicte-india.org എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 15

Tagsaicte
Share: