സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനം : അപേക്ഷ ക്ഷണിച്ചു

Share:

മികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം 2010-14 വര്‍ഷങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നിയമനത്തിന് മൗണ്ടനീയറിംഗ്, കളരിപ്പയറ്റ് എന്നീ കായിക ഇനങ്ങളിലെ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍കളില്‍ നിന്ന് മാന്വല്‍ ആയി അപേക്ഷ ക്ഷണിച്ചു.

വിജ്ഞാപനത്തിന്റെ പകര്‍പ്പ് www.kerala.gov.in, www.prdkerala.gov.in എന്നിവയില്‍ ലഭ്യമാണ്. കൂടാതെ അതാത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവിടങ്ങളില്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പ് പരിശോധനയ്ക്ക് ലഭ്യമാണ്.

അപേക്ഷ ഗവ. സെക്രട്ടേറിയറ്റിലെ പൊതുഭരണ സര്‍വ്വീസസ് (ഡി) വകുപ്പില്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 30 വൈകുന്നേരം 5 മണി.

Share: