ലാപ്‌ടോപ്പ് വാങ്ങുന്നതിന് ധനസഹായം

Share:

പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ അനുകൂല്യത്തിന് അര്‍ഹത നേടിയിട്ടുള്ള 2018-19 വര്‍ഷം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളില്‍ ഒന്നാം വര്‍ഷ കോഴ്‌സിന് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് 25000 രൂപ ധനസഹായം അനുവദിക്കും.

ബി. ടെക്, എം. ടെക്, ബി. ആര്‍ക്ക്, എം.സി.എ, എം.ബി.എ, പോളിടെക്‌നിക്(കമ്പ്യൂട്ടര്‍ സയന്‍സ്), ബി.എസ്.സി(കമ്പ്യൂട്ടര്‍ സയന്‍സ്), എം.എസ്.സി(കമ്പ്യൂട്ടര്‍ സയന്‍സ്), എം.എസ്.സി(ഇലക്‌ട്രോണിക്‌സ്), എം.ഫില്‍, പി.എച്ച്.ഡി, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.വി.എസ്.സി ആന്റ് ആനിമല്‍ ഹസ്ബന്ററി കോഴ്‌സുകളില്‍ പഠിക്കുന്നവരെയാണ് പരിഗണിക്കുക.

ക്ലാസ് തുടങ്ങി ഒരു മാസത്തിനകം സ്ഥാപന മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. പഠന കാലയളവില്‍ ഒരു പ്രാവശ്യമേ ഈ ആനുകൂല്യം അനുവദിക്കൂ.

വിശദ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2794996.

Share: