ധനകാര്യ വകുപ്പിൽ ഒഴിവുകൾ

Share:

ധനകാര്യ വകുപ്പിൽ നടന്നുവരുന്ന ഇ ഗവേണൻസുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലേക്ക് സോഫ്റ്റ്‌വെയർ അപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു.

പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പ്രോഗ്രാമർ തസ്തികയിലേക്കുളള യോഗ്യത: എം.സി.എ, ബി.ടെക്/എം.എസ്.സി (സി.എസ്), JAVA/J2EE, Eclipse, MySQL, jasper Reports, Struts, Soap, AJAX, jQuery, JavaScript and HTML എന്നിവയിൽ പ്രാവീണ്യം വേണം.

ടെസ്റ്റർ തസ്തികയിൽ Open Source testing tools (testNG/JUnit/Selenium Webdriver/Cucumber)/Load Runner/Automated DB Testing/ Knowledge to Develop Schedules, create test plans, test cases and Defect Management എന്നിവയിൽ അറിവുണ്ടാകണം.

ബിസിനസ് അനലിസ്റ്റ്‌സ്:ബിസിനസ് പ്രോസസ്സ്/ഡാറ്റ അനാലിസിസ്,ഉറച്ച ടെക്‌നിക്കൽ ഡോക്യൂമെന്റേഷൻ സ്‌കിൽസ് പരിചയം.

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അഡിഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ (ഐ ടി സോഫ്റ്റ്‌വെയർ) വിഭാഗം, ഡി.പി.സി ബിൽഡിംഗ്, യൂണിവേഴ്‌സിറ്റി ഓഫീസ് ബിൽഡിംഗ്, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ info.fin@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കണം.

Share: