-
വി. ആനന്ദക്കുട്ടന്‍
മലയാളസാഹിത്യകാരന്‍. കോട്ടയത്ത് തിരുനക്കര വട്ടപ്പറമ്പില്‍ അച്യുതന്‍പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി 1920-ല്‍ ജനിച്ചു. 1949-ല്‍ ഓണേഴ്സ് ബിരുദം നേടി യൂണിവേഴ്സിറ്റി കോളജില്‍ മലയാളം അധ്യാപകനായി. 1953-ല്‍ ചെന്നൈയില്‍ ചമ്പുസാഹിത്യത്തെപ്പറ്റി ... -
ജഗതി എന്‍.കെ. ആചാരി
മലയാളനാടകകൃത്ത്. 1924 ഏ.-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. (1946) ബി.എ. പാസായശേഷം എറണാകുളം ലാകോളജില്‍നിന്ന് നിയമബിരുദം നേടി (1950). കുറേക്കാലം സര്‍ക്കാര്‍ ആഫീസുകളില്‍ സേവനം അനുഷ്ഠിച്ചു. അതിനുശേഷം ആകാശവാണിയില്‍ ... -
എ. അയ്യപ്പന്‍
മലയാള കവി. 1949 ഒ. 27-ന് തിരുവനന്തപുരത്ത് ജനിച്ചു. ബാല്യകാലത്തു തന്നെ മാതാപിതാക്കള്‍ അന്തരിച്ചു. സഹോദരിയായ സുബ്ബലക്ഷ്മിയുടെ സംരക്ഷണയില്‍ വളര്‍ന്ന അയ്യപ്പന്‍ വിദ്യാഭ്യാസത്തിനുശേഷം അക്ഷരം മാസികയുടെ പ്രസാധകനും ... -
ജി. അരവിന്ദന്‍
മലയാളചലച്ചിത്ര സംവിധായകനും കാര്‍ട്ടൂണിസ്റ്റും. 1935 ജനു. 23-ന് കോട്ടയത്തു ജനിച്ചു. സാഹിത്യകാരനും അഭിഭാഷകനുമായ എം.എന്‍.ഗോവിന്ദന്‍നായരാണ് പിതാവ്. ബിരുദം നേടിയശേഷം കുറേക്കാലം റബ്ബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ദേശീയ ചലച്ചിത്ര ... -
പി.ജെ. ആന്റണി
പ്രശസ്‌ത നടനും നാടകകൃത്തും. ഗാനരചയിതാവ്, സംവിധായകന്‍ എന്നീ നിലകളിലും പ്രസിദ്ധന്‍. എറണാകുളത്തിനടുത്ത് പച്ചാളത്തു ജനനം. പിതാവ് ജോസഫ്. മാതാവ് എലിസബത്ത്. ഭാര്യ മേരി. എറണാകുളത്ത് ഒരു വർക്ക്‌ഷോപ്പിൽ ... -
തിരുനല്ലൂർ കരുണാകരന്‍
കരുണാകരന്‍, തിരുനല്ലൂര്‍ (1924 – 2006) മലയാളസാഹിത്യകാരന്‍. കൊല്ലം താലൂക്കിലെ പെരിനാട്ട് തിരുനല്ലൂര്‍ കുടുംബത്തില്‍ 1924 ഒ. 8ന് പി.കെ. പദ്‌മനാഭന്റെയും എന്‍. ലക്ഷ്‌മിയുടെയും മകനായി ജനിച്ചു. ... -
കമലാ സുരയ്യ
ലോക പ്രശസ്‌ത കവയിത്രിയും മലയാളത്തിന്റെ പ്രമുഖ കഥാകാരിയും. ഇംഗ്ലീഷില്‍ കമലാദാസ് എന്ന പേരിലും മലയാളത്തില്‍ മാധവിക്കുട്ടി എന്ന പേരിലും എഴുതിക്കൊണ്ടിരുന്ന ഈ സാഹിത്യകാരി ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ... -
പി. കുഞ്ഞിരാമന്‍ നായര്‍
കേരളീയ കവി. 1906 ജനു. 5-ന് കാഞ്ഞങ്ങാട്ടിനടുത്ത് വെള്ളിക്കോത്തു ഗ്രാമത്തില്‍ പുറവങ്കര കുഞ്ഞമ്പുനായരുടെയും കുഞ്ഞമ്മയമ്മയുടെയും മകനായി ജനിച്ചു. കാഞ്ഞങ്ങാട്ടും നീലേശ്വരത്തുമായി പ്രാഥമികവിദ്യാഭ്യാസം നടത്തി. പിന്നീട് പട്ടാമ്പി സംസ്‌കൃതകോളജില്‍ ... -
ഒ.എന്‍.വി. കുറുപ്പ്
ജ്ഞാനപീഠ ജേതാവായ മലയാളകവിയും നാടക-ചലച്ചിത്ര ഗാനരചയിതാവും. 1931 മേയ് 27-ന് കൊല്ലംജില്ലയിലെ ചവറയില്‍ ജനിച്ചു. പിതാവ് ഒ.എന്‍. കൃഷ്‌ണക്കുറുപ്പ്, മാതാവ് കെ. ലക്ഷ്‌മിക്കുട്ടി അമ്മ. ഒറ്റപ്ലാവില്‍ നീലകണ്‌ഠവേലുക്കുറുപ്പ് ... -
കുഞ്ചന്‍ നമ്പ്യാര്‍
തുള്ളല്‍ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കവി. പാലക്കാട്ടു ജില്ലയില്‍ കിള്ളിക്കുറിശ്ശിമംഗലം ഗ്രാമത്തില്‍ ശിവക്ഷേത്രത്തിനു സമീപമുള്ള കലക്കത്ത് ഭവനത്തിലെ ഒരു നങ്ങ്യാരുടെ മകനായി കുഞ്ചന്‍ നമ്പ്യാര്‍(നമ്പിയാര്‍) ജനിച്ചു. തിരുവിതാംകൂര്‍ രാജ്യം ...