കെയര്‍ ടേക്കര്‍ ഒഴിവ്

കണ്ണൂര്‍: അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള കെയര്‍ ടേക്കര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി എഡും ഉള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 14 ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍: 0497 2770474, 9446011738.