പി.എസ്.സി പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി

Share:

തിരുവനന്തപുരം: ഡിസംബറില്‍ നടത്താനിരുന്ന പി.എസ്.സി പൊതു പ്രാഥമിക പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി. 10 -ാം ക്ലാസ് യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്താനിരുന്ന പ്രാഥമിക പരീക്ഷയാണ് കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ചത്.

മാറ്റിവെച്ച പൊതുപ്രാഥമിക പരീക്ഷ 2021 ഫെബ്രുവരിയില്‍ നടത്തുമെന്ന് പി.എസ്.സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പരീക്ഷയുടെ ഓരോ ഘട്ടത്തിലും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കേണ്ടി വരുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലെത്തുന്നതിന് കാലതാമസം നേരിടുന്നതിനലും ഓരോ ഘട്ട പരീക്ഷയ്ക്കും ഏകദേശം 2000 പരീക്ഷാ കേന്ദ്രങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡ പ്രകാരം സജ്ജീകരിക്കുന്നതിനാല്‍ പ്രയാസം നേരിടുന്നതിനാലുമാണ് പരീക്ഷ മാറ്റിവെയ്ക്കുന്നതെന്നും പി.എസ്.സി അറിയിച്ചു.

Tagskpsc
Share: