സെൻട്രൽ ആംഡ് പോലീസിൽ അസിസ്റ്റന്റ് കമൻഡാന്റ്
സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ അസിസ്റ്റന്റ് കമൻഡാന്റ് തസ്തികയിലേക്ക് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ ( UPSC ) അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ : 209 .
ബിഎസ്ഫ്- 78, സിആർപിഎഫ്- 13, സിഐ എസ്എഫ്- 69, ഐടിബിപി- 27, എസ്എസ്ബി-22 എന്നിങ്ങനെയാണ് ഒഴിവുകൾ.
സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം. എൻസിസി സി സർട്ടിഫിക്കറ്റ്, ബി സർട്ടിഫിക്കറ്റ് അഭിലഷണീയം. .
പ്രായം: 20 നും 25നും മധ്യേ. എസ്സി/ എസ്ടി/ ഒബിസി വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. 2020ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ശന്പളം: 15,600- 39,100 രൂപ. ഗ്രേഡ് പേ- 5400 രൂപ.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, വൈദ്യപരിശോധന, പേഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
ശാരീരിക യോഗ്യത: പുരുഷൻമാർ: ഉയരം-170 സെ.മീ., നെഞ്ചളവ്-80 സെ.മീ., വികസിപ്പിക്കുന്പോൾ 85 സെ.മീ.(പട്ടികവർഗക്കാർക്ക് യഥാക്രമം 162 സെ.മീ., 77 -82 സെ.മീ.).
സ്ത്രീകൾ: 157 സെ.മീ.(പട്ടികവർഗക്കാർക്ക് 154 സെ.മീ.) തൂക്കം ഉയരത്തിന് ആനുപാതികം.
കാഴ്ചശക്തി: കണ്ണടയില്ലാതെ രണ്ടു കണ്ണുകൾക്കും 6/6, 6/9. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരന്പുകൾ, കോങ്കണ്ണ് എന്നിവ അയോഗ്യതയാണ്.
കായികക്ഷമതാപരീക്ഷ:
പുരുഷൻമാർ: 16 സെക്കൻഡിൽ 100 മീറ്റർ ഓട്ടം. 6.5 മിനിട്ടിൽ 1.6 കിലോമീറ്റർ ഓട്ടം. ലോംഗ്ജംപ് 3.65 മീറ്റർ(മൂന്നവസരം). ഹൈജംപ് 1.2 മീറ്റർ(മൂന്നവസരം). ഷോട്ട്പുട്ട് 4.5 മീറ്റർ.
സ്ത്രീകൾ: 16 സെക്കൻഡിൽ 100 മീറ്റർ ഓട്ടം. 4 മിനിറ്റിൽ 800 മീറ്റർ ഓട്ടം. ലോംഗ്ജംപ് 2.7 മീറ്റർ.
ഫീസ്: 200 രൂപയാണ് അപേക്ഷാഫീസ്. എസ്സി,എസ്ടി, വനിതകൾ ഫീസ് അടയ്ക്കേണ്ടതില്ല. സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖവഴിയോ, നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിച്ചോ ഫീസ് അടയ്ക്കാവുന്നതാണ്.
അപേക്ഷിക്കേണ്ടവിധം: www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്ലൈനായാണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി സെപ്റ്റംബർ 07