ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ എഎസ്ഐ, കോണ്‍സ്റ്റബിള്‍
എ എസ് ഐ ,കോണ്‍സ്റ്റബിള്‍ തസ്തികയിലെ 72 ഒഴിവുകളിലേക്ക് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് അപേക്ഷ ക്ഷണിച്ചു.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. ഗ്രൂപ്പ് സി പോസ്റ്റിലേക്ക് നേരിട്ടുള്ള നിയമനമാണ്.
എഎസ്ഐ (ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് മൂന്ന്): ഒഴിവ്. 1
യോഗ്യത: പത്താംക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. ഡ്രാഫ്റ്റ്സമാന്‍ (സിവില്‍) ഡിപ്ലോമ. സിവില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ അഭിലഷണീയം.
എച്ച്സി (കാര്‍പെന്റര്‍)- ഒഴിവ്. 4
യോഗ്യത: പത്താംക്ലാസ് വിജയവും കാര്‍പെന്റര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
എച്ച്സി (പ്ലംബര്‍)- ഒഴിവ്. 2
യോഗ്യത: പത്താംക്ലാസ് വിജയവും പ്ലംബര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
കോണ്‍സ്റ്റബിള്‍ (സ്യൂയര്മാന്)- ഒഴിവ്. 2
യോഗ്യത: പത്താംക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ അറിവുണ്ടായിരിക്കണം.
കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ ഓപ്പറേറ്റര്‍): ഒഴിവ്. 24
യോഗ്യ: പത്താംക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. ഇലക്ട്രീഷന്‍/ വയര്‍മാന്‍/ ഡീസല്‍ (മോട്ടോര്‍/ മെക്കാനിക്ക്) ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ മെക്കാനിക്ക്): ഒഴിവ്. 28
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം. ഡീസല്‍/ മോട്ടോര്‍ മെക്കാനിക്ക് ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
കോണ്‍സ്റ്റബിള്‍ (ലൈന്മാന്)- ഒഴിവ്. 11
യോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യം. ഇലക്ട്രിക്കല്‍ വയര്‍മാന്‍/ ലൈന്മാന് ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 18- 25 വയസ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bsf.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 24.