മെയിൻറ നന്‍സ് ട്രൈബ്യൂണല്‍: കണ്‍സിലിയേഷന്‍ പാനലിലേക്ക് അപേക്ഷിക്കാം

Share:

മലപ്പുറം : മുതിര്‍ന്നവരുടെയും രക്ഷിതാക്കളുടെയും ക്ഷേമവും സംരക്ഷണവും ആക്ട് 2007 പ്രകാരം തിരൂര്‍ സബ്കളക്ടറുടെ കാര്യാലയത്തിലെ മെയിൻറനന്‍സ് ട്രൈബ്യൂണലിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിനും അന്വേഷണം നടത്തുന്നതിനും രൂപീകരിക്കുന്ന കണ്‍സിലിയേഷന്‍ പാനലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ മുതിര്‍ന്ന പൗരന്‍മാരുടെ/ ദുര്‍ബ്ബല വിഭാഗക്കാരുടെ ക്ഷേമം, വിദ്യാഭ്യാസം ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം സ്ത്രീ ശാക്തീകരണം സാമൂഹ്യക്ഷേമം,ഗ്രാമവികസനം എന്നീ മേഖലകളില്‍ കുറഞ്ഞതു രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉള്ളവരും തിരൂര്‍ മെയിൻറനന്‍സ് ട്രൈബ്യൂണലിൻ റെ പരിധിയില്‍ താമസിക്കുന്നവരും, പരാതിക്കാരുമായും എതിര്‍കക്ഷികളുമായും സൗഹാര്‍ദ്ദപരമായും വിവേചന രഹിതമായും ഇടപെടല്‍ നടത്താന്‍ പ്രാപ്തരുമായിരിക്കണം.
അപേക്ഷകര്‍ വ്യക്തമായ ബയോഡാറ്റയും, സേവനമേഖലയിലെ പരിചയവും ഉള്‍പ്പെടുത്തി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ഫെബ്രുവരി 10ന് വൈകിട്ട് 4 ന് മുമ്പായി നല്‍കണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം: ജില്ലാ സാമൂഹിക നീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍.പി.ഒ, മലപ്പുറം 676505.

ഫോണ്‍ നമ്പര്‍ 0483 2735324.

Tagspannel
Share: