ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ നിയമനം
എറണാകുളം ജനറൽ ആശുപത്രിയിലെ വികസന സമിതിയുടെ കീഴിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു .
ബിഎസ്സി എംഎൽറ്റി / ഡിഎംഎൽടി, ബ്ലഡ് ബാങ്ക് കമ്പോണന്റ് സെപ്പറേഷൻ യൂണിറ്റിൽ പ്രവർത്തിപരിചയം, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം .
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷയുമായി ജൂലൈ 23 ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കണം .