റീഹാബിലിറ്റേഷന്‍ ടെക്നീഷ്യന്‍

Share:

ആലപ്പുഴ: നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ലിംബ് ഫിറ്റിംഗ് സെന്ററില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ റീഹാബിലിറ്റേഷന്‍ ടെക്നീഷ്യനെ (പോസ്തറ്റിക്/ ഓര്‍ത്തോട്ടിക്സ്/ലെതര്‍ വര്‍ക്ക്) നിയമിക്കുന്നു.

യോഗ്യത: എസ്.എസ്.എല്‍.സിയും പോസ്തറ്റിക് ആന്റ് ഓര്‍ത്തോട്ടിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ പോസ്തറ്റിക് ആന്റ് ഓര്‍ത്തോട്ടിക് ബാച്ചിലര്‍ ബിരുദം/ ഡിപ്ലോമ കോഴ്സ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്. പ്രതിദിനം 700 രൂപ വേതനം ലഭിക്കും.

ഒക്ടോബര്‍ 22ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ അപേക്ഷ നല്‍കാം.

ഫോണ്‍: 0479 2382331

Share: