മീഡിയേഷൻ സെല്ലിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം:  ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ മീഡിയേഷൻ സെല്ലിലേക്ക് എംപാനൽ ചെയ്യുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത മാനദണ്ഡങ്ങൾ കമ്മീഷന്റെ ഓഫീസ് നോട്ടീസ് ബോർഡിലും https://consumeraffairs.nic.in/sites/default/files/220668.pdf എന്ന വെബ്സൈറ്റിലും ലഭിക്കും.
അപേക്ഷ, ഓഗസ്റ്റ് 7 നകം സീനിയർ സൂണ്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, കത്രിക്കടവ്, കലൂർ, കൊച്ചി 17 എന്ന വിലാസത്തിലോ cdrfekm@gmail.com എന്ന ഈമെയിൽ വിലാസത്തിലോ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2403316

Share: