താല്‍കാലിക നിയമനം

Share:

കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ഈ അധ്യയവര്‍ഷത്തേക്ക് കാര്‍പെൻററി , ഫിറ്റിങ്, ഷീറ്റ് മെറ്റല്‍ ട്രേഡില്‍ ട്രേഡ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു.
ഐ ടി ഐ/തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ ബയോഡാറ്റ, മാര്‍ക്ക്‌ലിസ്റ്റ്, യോഗ്യത, പ്രവൃത്തിപരിചയം, അധിക യോഗ്യതയുണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 22ന് രാവിലെ 10.30ന് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

Share: