ബയോ ഇന്‍ഫോര്‍മാറ്റിക്സ് ആന്‍ഡ് ബയോടെക്നോളജിയില്‍ എം എസ് സി
കർണാടക സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി (ഐബിഎബി) നടത്തുന്ന എംഎസ്സി ബയോഇൻഫർമാറ്റിക്സ് ആൻഡ് ബയോടെക്നോളജി കോഴ്സിന് കംപ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഫിസിക്സ്, മാത്തമറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോടെക്നോളജി, സുവോളജി, ബോട്ടണി, മൈക്രോബയോളജി, അഗ്രിക്കൾച്ചർ, മെഡിസിൻ, എൻജിനിയറിംഗ്, ഫാർമസി, ഡെന്റിസ്ട്രി, വെറ്ററിനറി എന്നിവയിൽ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ഏപ്രിൽ 26 മുതൽ ജൂൺ രണ്ടു വരെയുള്ള തീയതികളിൽ നടത്തുന്ന ഓണ്‍ലൈൻ പരീക്ഷയുടെയും തുടർന്ന് ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഇന്റർനെറ്റ് കണക്ഷനും കംപ്യൂട്ടറും ഉള്ള എവിടെ വച്ചും പരീക്ഷയിൽ പങ്കെടുക്കാം. 100 മിനിറ്റാണ് പരീക്ഷാ സമയം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 15. അപേക്ഷാ ഫീസ് 500 രൂപ. പ്രവേശന പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പർ വെബ്സൈറ്റിൽ ലഭിക്കും.കോഴ്സ് ഫീസ് ഒരു സെമസ്റ്ററിന് 56,300 രൂപ
കൂടുതൽ വിവരങ്ങൾക്ക്- വെബ്സൈറ്റ്: www.ibab.ac.in