അദ്ധ്യാപക നിയമനം

Share:

പാലക്കാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടിയില്‍ ഐ.റ്റി.ഡി.പിയുടെ നിയന്ത്രണ പരിധിയിലുള്ള ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ (സി.ബി.എസ്.ഇ) സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചേര്‍സ് തസ്തികയിലേക്ക് സി.ബി.എസ്.ഇ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ അദ്ധ്യാപന പരിചയമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഇംഗ്ലീഷില്‍ പ്രാവിണ്യം ഉള്ളവരായിരിക്കണം.

താമസിച്ച് പഠിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ അപേക്ഷിച്ചാല്‍ മതിയാവും.

എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ നടത്തും.

ഓണറേറിയം:  പ്രതിമാസം 32560 രൂപ

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റി ൻറെ പകര്‍പ്പ്, ബയോഡാറ്റ സഹിതം ഏപ്രില്‍ 15 നകം പട്ടികവര്‍ഗ്ഗ വികസന പ്രൊജക് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, അഗളി പി.ഒ, 678581 വിലാസത്തില്‍ നല്‍കണം.

ഫോണ്‍ :04924-254382

Share: