ബയോമെഡിക്കൽ ടെക്നീഷ്യൻ ഒഴിവ്

Share:

കോഴിക്കോട് : ഗവ: മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബയോമെഡിക്കൽ ടെക്നീഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിദിന വേതനം: രൂപ-  750.

യോഗ്യത: ബിടെക് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ് അല്ലെങ്കിൽ മെഡിക്കൽ ഇലക്ട്രോണിക്സ്.
ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം മെയ് അഞ്ചിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്കായി മെഡിക്കൽ കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 04952350216

Share: