ഐക്കോണ്‍സില്‍ പ്രിപ്പറേറ്ററി സ്‌കൂള്‍ പ്രോഗ്രാം

Share:

കേരള സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം ഐക്കോണ്‍സില്‍ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡേഴ്‌സ് ഉള്ള കൂട്ടികള്‍ക്കുവേണ്ടി ‘ഐ ആം റെഡി’ എന്ന സമയബന്ധിത പ്രിപ്പറേറ്ററി സ്‌കൂള്‍ പ്രോഗ്രാമിന്റെ അഞ്ചാമത് ബാച്ച് ജൂണ്‍ 19ന് ആരംഭിക്കും.

സ്‌കൂളില്‍ ചേരുന്നതിന് മുന്നോടിയായി സ്‌കൂള്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കുട്ടികളെ തയ്യാറെടുപ്പിക്കുന്ന പ്രോഗ്രാം ഐക്കോണ്‍സിലെ സ്പീച്ച് തെറാപ്പി, ക്ലീനിക്കല്‍ സൈക്കോളജി, ഫിസിയോതെറാപ്പി, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ വിഭാഗങ്ങള്‍ സംയോജിതമായാണ് നടത്തുന്നത്.

കുട്ടികളും രക്ഷകര്‍ത്താക്കളും ഒരുമിച്ചു പങ്കെടുക്കേണ്ട പ്രത്യേക തീവ്ര പരിശീലന പരിപാടിയുടെ കാലാവധി മൂന്നു മാസമാണ്. രാവിലെ ഒന്‍പത് മണിമുതല്‍ ഒരുമണി വരെയുള്ള ഒരു ബാച്ചില്‍ 10 കൂട്ടികള്‍ക്കാണ് പ്രവേശനം.

പ്രായപരിധി മൂന്ന് മുതല്‍ ആറ് വയസുവരെ. താത്പര്യമുള്ള രക്ഷിതാക്കള്‍ ജൂണ്‍ 12നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0471 6066061/9847115670

Share: