കൺസിലിയേഷൻ ഓഫീസർ പാനൽ

Share:

തൃശൂർ : ജില്ലയിലെ ആർഡിഒ ഓഫീസിൽ കൺസിലിയേഷൻ ഓഫീസർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത : മുതിർന്ന പൗരന്മാരുടെയും / ദുർബല വിഭാഗങ്ങളുടെയും ക്ഷേമപ്രവർത്തങ്ങളിലോ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിർമ്മാർജനം, സ്ത്രീശാക്തീകരണം, സാമൂഹികക്ഷേമം, ഗ്രാമവികസനം തുടങ്ങിയ മേഖകളിലെ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടുവരുന്ന സംഘടനയിലെ ഭാരവാഹി. സംഘടനയിൽ കുറഞ്ഞത് 2 വർഷത്തെ സേവനം. നിയമത്തിൽ അറിവുണ്ടായിരിക്കണം.

താല്പര്യമുളള വ്യക്തികൾ വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആവശ്യമുള്ള രേഖകൾ സഹിതം തൃശൂർ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഏപ്രിൽ 30-നകം അപേക്ഷ നൽകണം.

ഫോൺ: 0487 2321702.

Share: